വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിഷരഹിത പച്ചക്കറിക്കൃഷി
കായംകുളം: കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഷരഹിത പച്ചക്കറിക്കൃഷിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ സി. ബാബു നിർവഹിച്ചു. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കോശി കെ. ഡാനിയേൽ അധ്യക്ഷനായി. കൃഷി ഓഫീസർ വിശ്വജ്യോതി പദ്ധതി വിശദീകരിച്ചു. കെ. ശ്രീകുമാർ, ശ്രീഹരി, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ജിഷ്ണു ശോഭ, ഹെൽത്ത് ക്ലബ്ബ് കോ-ഓർഡിനേറ്റർ എൻ.എസ്. ദീപക് എന്നിവർ പങ്കെടുത്തു.
October 21
12:53
2021