SEED News

സ്കൂളിൽ മത്സ്യക്കൃഷി

തിരുവമ്പാടി: തിരുവമ്പാടി കൃഷിഭവന്റെ സഹകരണത്തോടെ പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് യു.പി. സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശുദ്ധജല മത്സ്യക്കൃഷി പദ്ധതി ആരംഭിച്ചു. 20 വിദ്യാർഥികൾക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണംചെയ്തു. മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി. കൃഷി ഓഫീസർ രാജശ്രീ ഉദ്ഘാടനംചെയ്തു. മാനേജർ ഫാദർ തോമസ് പൊരിയത്ത് അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ സിബി കുര്യാക്കോസ്, ഷിജു ചെമ്പനാനി, ജീജാ ഗോപിലാൽ, സിജോ മാളോലയിൽ എന്നിവർ സംസാരിച്ചു.

October 22
12:53 2021

Write a Comment

Related News