കവ്വായിക്കായലിനെ കൊല്ലരുത്
പടന്നക്കടപ്പുറം: കവ്വായിക്കായലിലും കായലോരത്തും വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ അറവുമാലിന്യങ്ങളടക്കം പുഴയിൽ തള്ളുന്നത് വൻ വിപത്തിനിടയാക്കും.
മത്സ്യസമ്പത്തിനെയും മാലിന്യം ദോഷമായി ബാധിക്കും. വാഹനയാത്രക്കാരും വിനോദത്തിനായി കായൽ സഞ്ചാരത്തിനെത്തുന്നവരും പ്ലാസ്റ്റിക് സഞ്ചികളും കുപ്പികളും മറ്റു മാലിന്യങ്ങളും കായലിൽ വലിച്ചെറിയുന്നത് തടയാൻ നടപടിയുണ്ടാകണം.
കായലോരങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ഇടുന്നതിന് സൗകര്യമൊരുക്കാൻ അതത് ഗ്രാമപ്പഞ്ചായത്ത് അധികൃതർ തയ്യാറായാൽ കവ്വായിക്കായലിനെ രക്ഷിക്കാം.
.ആരതി ബാലകൃഷ്ണൻ
സീഡ് റിപ്പോർട്ടർ
ജി.എഫ്.എച്ച്.എസ്.എസ്. പടന്നക്കടപ്പുറം
October 22
12:53
2021