SEED News

ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താൻ സീഡ് വിദ്യാർഥികൾക്കു പരിശീലനം


ചാരുംമൂട് : ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന മായം കണ്ടെത്തുന്നതിനെപ്പറ്റി താമരക്കുളം വി.വി. ഹയർ സെക്കൻഡറി സ്‌കൂളിലെ സീഡ് വിദ്യാർഥികൾക്കു പരിശീലനം നൽകി. ഭക്ഷ്യദിനവുമായി ബന്ധപ്പെട്ടാണു തളിര് സീഡ് ക്ലബ്ബ് പരിശീലന പരിപാടി ഒരുക്കിയത്. സീഡ് കോ - ഓർഡിനേറ്റർ ശാന്തി തോമസ് ക്ലാസ് 
എടുത്തു. 
നിത്യോപയോഗസാധനങ്ങളായ മുളക്, മഞ്ഞൾ, മല്ലി, തേയില, പാൽ, വെളിച്ചെണ്ണ തുടങ്ങിയവയിലെ മായം കണ്ടെത്തുന്ന വിധം, ഇതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം തിരിച്ചറിയുന്ന രീതി എന്നീ വിഷയത്തിലായിരുന്നു പരിശീലനവും ക്ലാസും നടന്നത്. 

October 28
12:53 2021

Write a Comment

Related News