SEED News

‘ഹോം ഗാർഡൻ’ പദ്ധതിയുമായി തളീക്കര എൽ.പി. സ്കൂൾ

തളീക്കര: തളീക്കര എൽ.പി. സ്കൂളിൽ സീഡ് ഹോം ഗാർഡൻ പദ്ധതിക്ക്‌ തുടക്കമായി. സ്കൂളിലെ മുഴുവൻകുട്ടികളുടെ വീട്ടിലും പൂന്തോട്ടം ഒരുക്കുകയെന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മനോഹരമായ പൂന്തോട്ടം ഒരുക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകും.

കുട്ടികളുടെ വ്യക്തിത്വവികസനത്തിനും മാനസികോല്ലാസത്തിനും സീഡിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി ആർ.എം.ഒ. ഡോ. പി.കെ. ഷാജഹാൻ പറഞ്ഞു. പി.ടി.എ. പ്രസിഡൻറ് റഫീഖ് ചെറുവേരി അധ്യക്ഷനായി.

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി. ബിന്ദു, പ്രധാനാധ്യാപകൻ കെ.ടി. മധുസൂദനൻ, വാർഡ് അംഗം എം.ടി. കുഞ്ഞബ്ദുള്ള, ഡോ. ദിവ്യ, കെ.പി. ദിനേശൻ, കോരങ്കോട്ട് ജമാൽ, ജമാൽ പാറക്കൽ, മേനിക്കണ്ടി അബ്ദുള്ള, എൻ.കെ.സി. കുഞ്ഞബ്ദുള്ള, നവാസ് കൊടുമ, സ്നേഹലത, പി. റിയാസ് തുടങ്ങിയവർ സംസാരിച്ചു.

October 29
12:53 2021

Write a Comment

Related News