SEED News

സീഡ് ക്ലബ്ബ് വെബിനാർ

കുത്തിയതോട്: ചമ്മനാട്  ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്കൂളിലെ പെൺകുട്ടികൾക്കായി ഷീറോ എന്ന പേരിൽ വെബിനാർ നടത്തി. സ്ത്രീശാക്തീകരണം ലക്ഷ്യംവച്ചാണ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാടി നടത്തിയത്. സമൂഹത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനം, പെൺകുട്ടികൾ നേരിടുന്ന ചൂഷണങ്ങൾ, അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ചു ചർച്ച ചെയ്തു.
 എൻ.സി.സി. ഗേൾ കേഡറ്റ് ഇൻസ്ട്രക്ടറും ആർമി ഓഫീസിന്റെ ഓൾറൗണ്ടർ ഫോർ എക്സലൻസ് അവാർഡ് ജേതാവുമായ സുജിതാദേവിയാണ് ക്ലാസ് നയിച്ചത്.  സീഡ് കോ- ഓർഡിനേറ്റർ സി.കെ.  ബീന, പ്രഥമാധ്യാപിക  ജ്യോതി ജി.കെ. നായർ, സ്റ്റാഫ്‌സെക്രട്ടറി ആർ. സൗമ്യ എന്നിവർ സംസാരിച്ചു. 

October 29
12:53 2021

Write a Comment

Related News