SEED News

തണലത്തൊരു ‘തുറന്ന ക്ലാസ്‌’ വിസ്മയമാകുന്നു

ആലപ്പുഴ: ഗവ. മുഹമ്മദൻസ് എൽ.പി.സ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനത്തിനായി തണലത്തൊരു തുറന്ന ക്ലാസ് സജ്ജീകരിച്ചിരിക്കുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കുമേറെ കൗതുകമാകുന്നു. കുട്ടികൾക്ക് സർവതോമുഖമായ പിന്തുണ നൽകി മാനസികോല്ലാസത്തോടെ സ്വതന്ത്രമായി പഠിക്കുന്നതിനാണ് തുറന്ന ക്ലാസ് മുറി ക്രമീകരിച്ചിരി
ക്കുന്നത്. സീഡ്ക്ലബ്ബിന്റെ ഒരു തുടർപ്രവർത്തനമായി സീഡ്ക്ലബ്ബ് കോ -ഓർഡിനേറ്റർ കെ.കെ. ഉല്ലാസിന്റെ നിർദേശത്തിൽ പ്രഥമാധ്യാപിക പി.കെ. ഷൈമ, അധ്യാപകരായ കെ.എസ്. സജി, ബിജി, ലറ്റീഷ്യ, മാർട്ടിൻ പ്രിൻസ്, ബുഷ്‌റ, സോന, ഷൈനി എന്നിവർ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുന്നു

November 09
12:53 2021

Write a Comment

Related News