SEED News

റോഡും സ്കൂൾമതിലും സംരക്ഷിക്കണം; പൊതുമരാമത്ത്‌ മന്ത്രിക്കു കത്ത്

മണ്ണഞ്ചേരി: ബഹുമാനപ്പെട്ട പൊതുമരാമത്ത്‌ മന്ത്രി അറിയുന്നതിന്, നവംബർ ഒന്നിനു സ്കൂൾ തുറന്നപ്പോൾ ഞാനും എന്റെ കൂട്ടുകാരും ഏറെ സന്തോഷത്തോടെയാണ് എത്തിയത്. എന്നാൽ, സ്കൂളിന്റെ സമീപമുള്ള റോഡിന്റെ ശോച്യാവസ്ഥ ഞങ്ങളെ ഏറെ വേദനിപ്പിച്ചു. ആലപ്പുഴ ഗവ. ഹൈസ്കൂൾ മണ്ണഞ്ചേരിയുടെ പുറകുവശത്തെ പ്രധാന കവാടത്തിലേക്കുള്ള റോഡിലെ കുഴികൾ നികത്തണം. പ്രീപ്രൈമറിമുതൽ പത്താംക്ലാസ്‌ വരെ രണ്ടായിരത്തി ഇരുനൂറോളം കുട്ടികൾ പഠിക്കുന്ന ഞങ്ങളുടെ സ്കൂളിന്റെ പകുതിയിൽക്കൂടുതൽ കുട്ടികളും കടന്നുവരുന്ന വഴിയാണിത്. റോഡു പൊളിഞ്ഞ്‌ വെള്ളംകെട്ടിനിന്ന് സ്കൂൾമതിലിന്റെ അടിത്തറ ഇളകുന്നുമുണ്ട്. മഴപെയ്ത്‌ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞുനിൽക്കുന്നതിനാൽ ഞങ്ങൾക്കു റോഡിലൂടെ നടന്ന് സ്കൂളിൽ കയറാൻ പ്രയാസമാണ്. തൃക്കോവിൽ ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയും ഇതുതന്നെയാണ്. സ്കൂൾക്കവലയിൽനിന്നു മാർക്കറ്റിലേക്കു പോകുന്ന വഴിയുംകൂടി ആയതിനാൽ പ്രദേശവാസികൾ കൂടുതലായി ആശ്രയിക്കുന്ന റോഡാണിത്. -അൽസിയ സൈനബ് എൻ., സീഡ് റിപ്പോർട്ടർ ഏഴാംക്ലാസ് വിദ്യാർഥിനി ഗവ. ഹൈസ്കൂൾ മണ്ണഞ്ചേരി ആലപ്പുഴ.

November 13
12:53 2021

Write a Comment

Related News