SEED News

സീഡ് ക്ലബ്ബ് ഗതാഗതദിനം ആചരിച്ചു


ചെറിയനാട്: കൊല്ലക്കടവ് ഗവ. മുഹമ്മദൻ ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ ഗതാഗതദിനം ആചരിച്ചു. സ്കൂളിനോട് ചേർന്നുള്ള കൊല്ലം-തേനി ദേശീയപാതയിലെ വാഹന യാത്രക്കാർക്ക് ഗതാഗത നിയമങ്ങൾ അടങ്ങിയ ലഘുലേഖ വിതരണം ചെയ്തു. ഗതാഗതനിയമം പാലിച്ചവർക്ക് മധുരം നൽകി. 
ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വന്നവരെയും അമിതവേഗം, അലക്ഷ്യമായ ഡ്രൈവിങ് എന്നിവ നടത്തിയവരെയും ബോധവത്കരിച്ചു. വെണ്മണി പോലീസ് സ്റ്റേഷൻ എസ്.ഐ. ശ്രീകുമാരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.
 ഹെഡ്മാസ്റ്റർ ഡോ. പ്രമോദ്ബാബു, അധ്യാപകരായ സലീന, അരുൺ, ജസ്റ്റിൻ ജയിംസ്, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ എന്നിവർ നേതൃത്വം 
നൽകി.

November 13
12:53 2021

Write a Comment

Related News