SEED News

സ്കൂളിൽ ഒരു പൂന്തോട്ടം പദ്ധതി തുടങ്ങി

കുറ്റ്യാടി: സീഡും അലയൻസ് ക്ലബ്ബ് കുറ്റ്യാടിയും സംയുക്തമായി സ്കൂളുകളിൽ നടപ്പാക്കുന്ന’സ്കൂളിൽ ഒരു പൂന്തോട്ടം’ പദ്ധതി നിട്ടൂർ എൽ.പി. സ്കൂളിൽ തുടങ്ങി. കുറ്റ്യാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ഫർഷാദ് ഉദ്ഘാടനം ചെയ്തു. ‌

പദ്ധതിയുടെ ഭാഗമായി ചെടികളും ചെടിച്ചട്ടികളുമാണ് സ്കൂളിനായി നൽകിയത്. അലയൻസ്‌ പ്രസിഡൻ‌റ് ഹാഫിസ് പൊന്നേരി അധ്യക്ഷനായി. കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി. ബിന്ദു മുഖ്യാതിഥിയായി. മേനിക്കണ്ടി അബ്ദുല്ല പദ്ധതി വിശദീകരിച്ചു.

പി.ടി.എ. പ്രസിഡൻറ് ബിജിന രാജേഷ്, പ്രധാനാധ്യാപിക ടി.വി. സുധ, അലയൻസ് ഭാരവാഹികളായ എൻ.സി.കെ. നവാസ്, വി.പി. പ്രകാശൻ, ഷാജഹാൻ അനുഗ്രഹ, ഷഫീഖ് സോറ, സീഡ് പ്രതിനിധി സജിത്ത് ഏരത്ത്, പി.പി. ദിനേശൻ, ടി.പി. നീന എന്നിവർ പങ്കെടുത്തു

November 18
12:53 2021

Write a Comment

Related News