SEED News

രാമച്ച ജൈവവേലി പദ്ധതിയുമായി സീഡ് ക്ലബ്ബ്

താമരശ്ശേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രാമച്ചം നട്ടുവളർത്തി ജൈവവേലി നിർമിക്കുന്ന പദ്ധതിയാരംഭിച്ചു. ഔഷധസസ്യമായ രാമച്ചത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപിക ടി.പി. മറിയാമ്മ ക്ലാസെടുത്തു. സീഡ് ക്ലബ്ബ് തയ്യാറാക്കിയ രാമച്ചത്തൈകൾ വിദ്യാർഥികൾക്ക് വിതരണംചെയ്തു.

വൈസ് പ്രിൻസിപ്പൽ ജസിത കെ., വിദ്യാർഥികളായ ഹൃദ്യ ലക്ഷ്മി, ആൽജിൻ ജോമോൻ, സീഡ് കോ-ഓർഡിനേറ്റർ ഫാ. റെജി കോലാനിക്കൽ എന്നിവർ നേതൃത്വം നൽകി.

November 18
12:53 2021

Write a Comment

Related News