SEED News

നാട്ടറിവ് ശില്പശാല സംഘടിപ്പിച്ചു.

പള്ളിക്കര: തച്ചങ്ങാട് ഗവ. ഹൈസ്കൂൾ പരിസ്ഥിതി-സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടറിവ് ശില്പശാല സംഘടിപ്പിച്ചു.

ഔഷധസസ്യങ്ങളെ കുട്ടികൾ നേരിട്ടറിഞ്ഞ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്. അറിയപ്പെടുന്ന നാട്ടുവൈദ്യൻ കൃഷ്ണപ്രസാദ് തൃക്കരിപ്പൂർ ക്ലാസ് എടുത്തു. കുട്ടികൾക്ക് 30-ഓളം ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തി. പ്രഥമാധ്യാപകൻ പി.കെ. സുരേശൻ അധ്യക്ഷനായി. മനോജ് പിലിക്കോട്, അധ്യാപകരായ ബീന. അഭിലാഷ് രാമൻ, പ്രണബ് കുമാർ, ചിത്ര, സജിത, റിൻഷ, ധന്യ, വൈഗമോൾ എന്നിവർ സംസാരിച്ചു.

December 04
12:53 2021

Write a Comment

Related News