SEED News

വിദ്യാലയ പച്ചക്കറികൃഷിത്തോട്ടംതുടങ്ങി

കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയ പച്ചക്കറികൃഷിത്തോട്ടം തുടങ്ങി. കൃഷിവകുപ്പിന്റെയും കൂത്തുപറമ്പ് കൃഷിഭവന്റെയും സഹകരണത്തോടെ ‘അതിജീവനം കൃഷിയിലൂടെ, വരൂ കൃഷിയിലേക്ക്’ എന്ന ലക്ഷ്യവുമായാണ് കൃഷി നടത്തുക. സ്കൂൾ വയലിൽ വെണ്ട, പൊട്ടിക്ക, പടവലം, പയർ, വഴുതന, തക്കാളി, പച്ചമുളക്, കോവക്ക, ചിരങ്ങ തുടങ്ങിയ പച്ചക്കറികളും കപ്പ, വാഴ എന്നിവയുമാണ് കൃഷിചെയ്യുന്നത്. അത്യുത്പാദനശേഷിയുള്ള വിത്തുകളാണ് വിതച്ചത്. പൂർണമായും ജൈവവളമുപയോഗിച്ചാകും കൃഷി നടത്തുക. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായാണ് വിളവ് ഉപയോഗിക്കുക.

വിത്തുനടീൽ ചടങ്ങ് കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ കെ.ബാലൻ അധ്യക്ഷതവഹിച്ചു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ എം.സി.ശ്രീജ മുഖ്യാതിഥിയായി. കൃഷി ഓഫീസർ പി.ജെ.ലിജി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി.ലത, പ്രഥമാധ്യാപകൻ പി.വിനോദ്, സ്കൂൾ കമ്മിറ്റി പ്രസിഡന്റ് രജനീഷ് കക്കോത്ത്, രാജൻ കുന്നുമ്പ്രോൻ, സത്യരാജ്, പി.വിപിൻ, പി.പ്രകാശൻ, പി.എം.ദിനേശൻ, എസ്.ആർ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

December 06
12:53 2021

Write a Comment

Related News