SEED News

ലോക എയ്ഡ്സ് ദിനം ആചരിച്ചു

പിലാത്തറ: കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കാഡറ്റ്, കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം, മാതൃഭൂമി സീഡ് എന്നിവയുമായി ചേർന്ന് ലോക എയ്ഡ്സ് ദിനാചരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ടി.വി.കൃഷ്ണൻ ഉദ്ഘാടനംചെയ്തു. എം.രവീന്ദ്രൻ, എം.വി.പ്രദീപൻ എന്നിവരുടെ നേതൃത്വത്തിൽ റെഡ് റിബൺ ധാരണവും ഐക്യദീപം തെളിക്കലും നടന്നു.

ബോധവത്കരണ ക്ലാസും നടന്നു. പ്രഥമാധ്യാപിക സി.പി.ബീന, ലതീഷ് പുതിയടത്ത്, എം.സുധിഷ, പി.ശൈലജ, കെ.പി.പ്രേമലത എന്നിവർ സംസാരിച്ചു.

December 06
12:53 2021

Write a Comment

Related News