SEED News

മണ്ണ് ദിനം ആഘോഷിച്ച് സീഡ് കുട്ടികൾ

ചെറുവത്തൂർ: കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് അംഗങ്ങൾ അന്താരാഷ്ട്ര മണ്ണുദിനം ആഘോഷിച്ചു. മണ്ണിലിറങ്ങാൻ മടിക്കുന്ന കുട്ടികൾക്ക് മുൻപിൽ മണ്ണുവാരി കളിച്ചും കുഴച്ച് ശില്പങ്ങളുണ്ടാക്കിയും മണ്ണുദിനം ആഘോഷമാക്കി. മണ്ണുകൊണ്ട് ആശംസകൾ നേർന്നുള്ള വീഡിയോ, പോസ്റ്ററുകൾ, പ്രഭാഷണം എന്നിവ വാട്‌സാപ് ഗ്രൂപ്പിലിട്ടു. മണ്ണിനെ തൊട്ടും തലോടിയും കുട്ടികൾ വളരണമെന്ന സന്ദേശം കുട്ടികൾ കൈമാറി. പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ, സീഡ് കോ ഓർഡിനേറ്റർ എം.മോഹനൻ, കെ.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

December 11
12:53 2021

Write a Comment

Related News