SEED News

തച്ചങ്ങാട്ടെ ഇളമുറക്കാർ സൈക്കിളിലേക്ക്

ഉദുമ: കോവിഡ് കാലത്തിനുശേഷം വിദ്യാലയം തുറന്നപ്പോൾ യാത്രക്ലേശം പരിഹരിക്കാൻ തച്ചങ്ങാട്ടെ കുട്ടികൾ സൈക്കിൾ യാത്രയിലേക്ക് തിരിഞ്ഞു.

ബസിൽ യാത്രചെയ്യുമ്പോഴുണ്ടാകാവുന്ന രോഗവ്യാപനം തടയാനും തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ കുട്ടികൾക്ക് ഈ സൈക്കിൾയാത്ര പ്രയോജനപ്പെടുന്നുണ്ട്. ഒരുമണിക്ക് ക്ലാസ് വിട്ടാൽ പാലക്കുന്ന് ഭാഗത്തേക്ക് സ്കൂളിന് മുന്നിലൂടെ ഒന്നേമുക്കാലിനാണ് ബസ്‌ കടന്നുപോകുന്നത്. ഇത്രയും സമയത്തെ കാത്തുനിൽപ്പ്‌ ഒഴിവാക്കാൻ 2.5 കിലോമീറ്റർ പരിധിയിലുള്ളവർ സൈക്കിൾ പ്രയോജനപ്പെടുത്തണമെന്ന നിർദേശം പലകോണുകളിൽനിന്നുമ ഉയർന്നിരുന്നു. തുടർന്ന് 'കുട്ടികളേ സൈക്കിൾ യാത്രയിലേക്ക് 'എന്ന മുദ്രാവാക്യമുയർത്തി ബോധവത്കരണവും നടത്തിയിരുന്നു.

ഇപ്പോൾ നൂറിലേറെ കുട്ടികൾ സ്കൂളിലേക്കുള്ള യാത്ര സൈക്കിളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രഥമാധ്യാപകൻ പി.കെ.സുരേശൻ, വിജയകുമാർ, സുനിൽകുമാർ, ആയിഷാ ബിന്ദി, സീഡ് കോ ഓർഡിനേറ്റർ മനോജ് പിലിക്കോട് എന്നിവരാണ് നേതൃത്വം നൽകുന്നത്.

സൈക്കിൾ ഓടിക്കാൻ അറിയാത്ത കുട്ടികൾക്ക് സീഡ് അംഗങ്ങൾ മുൻകൈയെടുത്ത് സൈക്കിൾ യാത്രയിൽ പരിശീലനവും നൽകുന്നു. അരുണിമ ചന്ദ്രൻ, പി.ആകാശ്, കെ.ആദർശ് എന്നിവരാണ് പരിശീലനം നൽകുന്നത്.

December 11
12:53 2021

Write a Comment