ചാരമംഗലം സ്കൂളിൽ മാതൃഭൂമി സീഡിന്റെ മത്സ്യക്കൃഷിക്കു തുടക്കം
മാരാരിക്കുളം: ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ മത്സ്യക്കൃഷിക്കു തുടക്കം. സ്കൂളിലെ ഭക്ഷണമാലിന്യസംസ്കരണത്തിനായാണ് മത്സ്യക്കൃഷി തുടങ്ങിയത്. ജില്ലാ പഞ്ചായത്തംഗം പി.എസ്. ഷാജി ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ, കെ.ജി.ഒ.എ. ഏരിയ പ്രസിഡന്റ് ഷാജി കെ. ഗിരിജാനിവാസ്, സ്കൂൾ പ്രിൻസിപ്പൽ കെ. രശ്മി, പ്രഥമാധ്യാപിക ടി.ജി. ഗീതാദേവി, പി.ടി.എ. പ്രസിഡന്റ് പി. അക്ബർ തുടങ്ങിയവർ പങ്കെടുത്തു.
December 11
12:53
2021