SEED News

മുക്കത്ത് കടവ് ഗവ. എൽ.പി.യിൽ വിത്തുവിതരണം

മണ്ണൂർ: മുക്കത്ത് കടവ് ഗവ. എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്ത് വിതരണം ചെയ്തു. ചടങ്ങ് ജൈവകർഷകൻ പ്രേമൻ പറന്നാട്ടിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് എം. ശ്രീജിത്ത് അധ്യക്ഷനായി. പഞ്ചായത്ത് അംഗം സ്മിതാ ഗണേഷ്, പ്രധാനാ ധ്യാപിക ഇൻ ചാർജ്ജ് കെ. സിന്ധു, എസ്.ആർ.ജി. കൺവീനർ പി.ആർ. രസിത, അധ്യാപിക മുർഷിദ, രക്ഷിതാക്കളായ കെ.പി. ബിനി, അഞ്ജുഷ, ഷീബ, സോജിത, നീതു എന്നിവർ സംബന്ധിച്ചു.

December 16
12:53 2021

Write a Comment