SEED News

ശീതകാല പച്ചക്കറിക്കൃഷിയുമായി സീഡ് ക്ലബ്ബ്

ചാരുംമൂട്: പാലമേൽ പഞ്ചായത്ത് നടത്തിവരുന്ന തരിശുരഹിതഗ്രാമംപദ്ധതിയിൽ പങ്കാളിയായി നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ. ശീതകാല പച്ചക്കറിക്കൃഷിക്കായി സ്കൂളിൽനടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുട്ടികൾക്ക് പച്ചക്കറിവിത്ത്‌ വിതരണംചെയ്തു. ക്രിസ്മസ് അവധി സമയത്ത് എല്ലാവരുടെയും വീടുകളിൽ കൃഷിയിടമൊരുക്കും.
പഞ്ചായത്തംഗം വേണു കാവേരി, പി.ടി.എ. പ്രസിഡന്റ് ബൈജു പഴകുളം, ഹെഡ്മിസ്ട്രസ് ആർ. സജിനി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ്‌കുമാർ, സ്റ്റാഫ് സെക്രട്ടറി എസ്. ജയകുമാർ, അധ്യാപകരായ ആർ. സിനി, ജി.പി. പ്രശോഭ് കൃഷ്ണൻ, എസ്. സുനിത, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

December 27
12:53 2021

Write a Comment

Related News