reporter News

വിദ്യാർഥികളുടെ സുരക്ഷയ്ക്ക് സീബ്രാലൈൻ വരച്ചിടണം


കൊല്ലകടവ്: കൊല്ലം-തേനി ദേശീയപാതയ്ക്കു സമീപമുള്ള കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിനു മുന്നിൽ സീബ്രാലൈനുകളില്ലാത്തത് വിദ്യാർഥികളുടെ സുരക്ഷയ്ക്ക്‌ ആശങ്കയുണ്ടാക്കുന്നു. ടിപ്പർലോറികളടക്കമുള്ള വലിയ വാഹനങ്ങൾ കടന്നുപോകുന്ന തിരക്കുള്ള റോഡാണിത്. 
സ്കൂളിനു മുൻവശത്തായി അഞ്ഞിലിച്ചുവട്-നല്ലൂർക്കുളം റോഡും അഞ്ഞിലിച്ചുവട്-വെണ്മണി റോഡും കടന്നുപോകുന്നുണ്ട്. കുട്ടികൾ സൈക്കിളിലും കൽനടയായും സ്കൂളിലെത്തുന്നുണ്ട്. പകൽസമയങ്ങളിലടക്കം പ്രദേശത്ത്‌ വാഹനാപകടങ്ങളുമുണ്ടായിട്ടുണ്ട്. കൊച്ചുകുട്ടികളടക്കമുള്ള വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത്‌ സ്കൂളിന്റെ ഗേറ്റിനു മുൻവശത്ത് സീബ്രാലൈൻ വരച്ച് വാഹനങ്ങളുടെ വേഗം ക്രമീകരിക്കണം. വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും വിഷയത്തിൽ ബന്ധപ്പെട്ട അധികൃതരുടെ ഇടപെടലിനായി കാത്തിരിക്കുന്നു.

January 11
12:53 2022

Write a Comment