ശീതകാല പച്ചക്കറി വിളവെടുത്തു
കോടഞ്ചേരി: സെയ്ന്റ് ജോസഫ് എൽ.പി. സ്കൂളിൽ സീഡ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ശീതകാല പച്ചക്കറികളായ കോളിഫ്ലവർ, കാബേജ് എന്നിവയുടെ വിളവെടുപ്പ് നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയാണ് വിളവെടുപ്പ് നടത്തിയത്. വാർഡംഗം വാസുദേവൻ, പ്രധാനാധ്യാപിക ജീമോൾ കെ., പി.ടി.എ. പ്രസിഡന്റ് പി.വി. റോക്കച്ചൻ, സീഡ് കോ-ഓർഡിനേറ്റർ അനീഷ് ജോസ്, വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
തക്കാളി, വഴുതന, വെണ്ട, പച്ചമുളക് എന്നിവയും കൃഷിചെയ്യുന്നു. പൂർണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി. വിളവെടുക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനാണ് ഉപയോഗിക്കുന്നത്.
January 21
12:53
2022