വിദ്യാർഥികൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു
നരിക്കുനി: ജില്ലാപഞ്ചായത്തിന്റെ ‘ഗ്രീനിങ് കോഴിക്കോട് വൃക്ഷത്തൈ പരിപാലന’ പദ്ധതിയുടെ ഭാഗമായി പുന്നശ്ശേരി എ.എം.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.
ഒട്ടുമാവിൻ തൈകളും പ്ലാവിൻ തൈകളുമാണ് നൽകിയത്. കാക്കൂർ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് എം.എം. പ്രസീത ആദ്യതൈ ഒന്നാം ക്ലാസ് വിദ്യാർഥി സിമിയ ഫാത്തിമയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എ.കെ. മുഹമ്മദ് ഷഹീർ അധ്യക്ഷനായി. വി.കെ. ഷിബിൻ ലാൽ, പി. സനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
January 21
12:53
2022