SEED News

ബസ്‌ സ്റ്റോപ്പുകളും വഴിയോരങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കി സീഡ് പോലീസ്

താമരശ്ശേരി: മൈക്കാവ് സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് പോലീസിന്റെ നേതൃത്വത്തിൽ സ്കൂളിനുസമീപത്തെ ബസ്‌ സ്റ്റോപ്പുകളിൽനിന്നും വഴിയോരത്തുനിന്നും 12 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ (50 കിലോ) ശേഖരിക്കുകയും ലൗ പ്ലാസ്റ്റിക് പദ്ധതിയിലൂടെ കോടഞ്ചേരി പഞ്ചായത്ത് ഹരിതകർമസേനയ്ക്ക് പുനഃചംക്രമണത്തിന് കൈമാറുകയും ചെയ്തു.

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തണൽമരങ്ങൾ നടുകയും ബസ്‌ സ്റ്റോപ്പുകളിൽ സ്ഥാപിച്ച പ്ലാസ്റ്റിക് മാലിന്യബിന്നുകൾ ശുചീകരിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ഫാ. റെജി കോലാനിക്കൽ അധ്യാപകരായ അനീഷ സാജു, സിസ്സി സണ്ണി വിദ്യാർഥികളായ അതുല്യ ബിജു, ഈവാ സാറാ ഷിജോ, ദർശ് സതീശ് എന്നിവർ നേതൃത്വം നൽകി.

January 21
12:53 2022

Write a Comment

Related News