SEED News

പച്ചക്കറിക്കൃഷി വിളവെടുത്തു

 

മാവേലിക്കര: മാവേലിക്കര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നഗരസഭാധ്യക്ഷൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 
സ്കൂൾ സീഡ് ക്ലബ്ബ്, ഹരിത ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ മാവേലിക്കര കൃഷിഭവന്റെ സഹായത്തോടെയാണു കൃഷിചെയ്തത്. സീഡ് കോ-ഓർഡിനേറ്റർ ആശാ ഭാസ്കറാണു നേതൃത്വം നൽകിയത്. വിളവെടുത്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിന്‌ ഉപയോഗിച്ചു. 
വൈസ് ചെയർപേഴ്സൺ ലളിതാ രവീന്ദ്രനാഥ്, പ്രിൻസിപ്പൽ സിൽവ ദാസ്, പ്രഥമാധ്യാപകൻ ജി. പ്രസന്നൻ പിള്ള, പി.ടി.എ. പ്രസിഡൻറ്്‌ സനില, അധ്യാപകരായ ഗിരിജാകുമാരി, സവിത, ഡി. സുജാത,  കെ. രതീഷ് കുമാർ, ജോബി കെ. ജോൺ, ഷാജഹാൻ എന്നിവർ പങ്കെടുത്തു.

February 01
12:53 2022

Write a Comment

Related News