കരുതാം കടക്കരപ്പള്ളി പദ്ധതിയുമായി സീഡ് ക്ലബ്ബ്
കടക്കരപ്പള്ളി: ‘കരുതാം കടക്കരപ്പള്ളിയെ’ പദ്ധതിയുമായ് മാതൃഭൂമി സീഡ് ക്ലബ്ബ്. കടക്കരപ്പള്ളി ഗവ. എൽ.പി. സ്‌കൂളിലെ സീഡ്പദ്ധതിയുടെ ഭാഗമായുള്ള കോവിഡ് ബോധവത്ക്കരണ പരിപാടിയാണ്. പദ്ധതിയുടെ ഭാഗമായി ബോധവത്‌ക്കരണ വീഡിയോകൾ, നോട്ടീസുകൾ തുടങ്ങിയവ തയ്യാറാക്കി വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചു. ബോധവത്‌ക്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററുകൾ എച്ച്.എം. കെ. ശ്രീലത കടക്കരപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ആശയ്ക്കു കൈമാറി ഉദ്ഘാടനം ചെയ്തു. രേഷ്മാ വൈശാഖ്, ജെയിംസ് ആന്റണി, എൻ.എസ്. സതീഷ്, എം.ജി. ശശികല, രാജകുമാരി, മിൻസിമോൾ മൈക്കിൾ, ആശാലത, ബീന അനിത, നീതു, സ്മിത, ചിന്നമ്മ തുടങ്ങിയവർ നേതൃത്വം നൽകി.
February 18
12:53
2022