സാനിറ്റൈസർ നിർമാണത്തിൽ പരിശീലനം നൽകി സീഡ് ക്ലബ്ബ്
ചാരുംമൂട്: താമരക്കുളം വി.വി.ഹയർ സെക്കൻഡറി സ്കൂളിലെ തളിര് സീഡ് ക്ലബ്ബ് സാനിറ്റെസർ നിർമാണപരിശീലനം സംഘടിപ്പിച്ചു. കോവിഡ് വാക്‌സിൻ നോഡൽ ഓഫീസറും സീനിയർ അസിസ്റ്റന്റുമായ എസ്. സഫീനാബീവി ക്ലാസ് നയിച്ചു. എച്ച്.എം. സുനിത ഡി. പിള്ള, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ.എൻ. ശിവപ്രസാദ്, സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ് എന്നിവർ നേതൃത്വം നൽകി. കോവിഡിനെതിരേ സീഡ് ക്ളബ്ബ് പോസ്റ്റ് കാർഡ് പ്രചാരണം, ബോധവത്കരണ ക്ലാസുകൾ, മാസ്ക് നിർമാണം, വെബിനാർ എന്നിവയും നടത്തിയിരുന്നു.
February 18
12:53
2022