ചെറിയനാട് സ്കൂളിൽ സീഡ് ക്ലബ്ബ് തുളസീവന നിർമാണം തുടങ്ങി
ചെറിയനാട്: ചെറിയനാട് ദേവസ്വംബോർഡ് ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ തുളസീവന നിർമാണ പദ്ധതിക്കു തുടക്കമായി. ഗ്രോബാഗുകളിൽ സീഡ് അംഗങ്ങളായ വിദ്യാർഥികൾ തുളസിച്ചെടികൾ നട്ട് പദ്ധതിക്കു തുടക്കമിട്ടു. ചെറിയനാട് ഗ്രാമപ്പഞ്ചായത്തംഗം പ്രസന്നകുമാരി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജെ. ലീന, പി.ടി.എ. പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ നായർ, അധ്യാപികമാരായ എസ്. ഭാമ, ഡോ. നീതി സി.നായർ, സീഡ് കോ-ഓർഡിനേറ്റർ ആർ. വീണ എന്നിവർ നേതൃത്വം നൽകി.
February 25
12:53
2022