reporter News

തുറന്നിട്ട അഴുക്കുചാൽ ഭീഷണി

കോഴിക്കോട്: കോൺവെന്റ് റോഡിൽ അഴുക്കുചാൽ സ്ലാബിട്ട് മൂടാതെ വർഷങ്ങളായി തുറന്നുകിടക്കുന്നു. സമീപത്തെ അഞ്ചോളം സ്കൂളുകളിലെ വിദ്യാർഥികൾ യാത്രചെയ്യുന്ന റോഡാണിത്. പലപ്പോഴും ഒാടയിൽവീണ് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. അഴുക്കുചാലിന് സ്ലാബിടണമെന്നാവശ്യപ്പെട്ട് പലതവണ അധികൃതരെ കണ്ടിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ല. മഴക്കാലമായാൽ ഓടയിലെ മലിനജലവും മഴവെള്ളവും കലർന്ന് റോഡിലൂടെ ഒഴുകും. അഴുക്കുചാൽ മൂടി കൈവരി സ്ഥാപിക്കണമെന്നാണ് വിദ്യാർഥികളുടെയും സ്കൂൾ അധികൃതരുടെയും ആവശ്യം.

സീഡ് റിപ്പോർട്ടർ

ദേവനന്ദ സന്തോഷ്

എട്ടാംക്ലാസ്, സെയ്ന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ജി.എച്ച്.എസ്.എസ്. കോഴിക്കോട്

March 05
12:53 2022

Write a Comment