SEED News

അടുക്കളത്തോട്ട മത്സരവിജയികൾക്ക് സമ്മാനംനൽകി

കല്ലാച്ചി: ജി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബ്‌ നടത്തിയ അടുക്കളത്തോട്ട മത്സരത്തിൽ വിജയികളായവ൪ക്ക് സമ്മാനം കൈമാറി. റസൽ സമീ൪, ശിവദ എ.കെ., ജസി ശലഭ എന്നിവരാണ് വിജയികളായത്. മെമന്റോയും കാഷ് പ്രൈസുമാണ് സമ്മാനം.

പി.ടി.എ. പ്രസിഡന്റും വാർഡ് അംഗവുമായ എ. ദിലീപ് കുമാർ, ബി.പി.സി. മനോജ് കുമാർ പി.പി, പ്രധാനാധ്യാപക൯ കെ. സുനിൽകുമാ൪, മാധവ൯ കെ., സന്തോഷ് എം.കെ., സീഡ് കോ-ഓർഡിനേറ്റ൪ ചന്ദ്ര൯ കെ.കെ. എന്നിവ൪ സംസാരിച്ചു. സ്കൂളിലെ നാല്പതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. എത്രസ്ഥലത്ത് കൃഷിചെയ്തു, ലഭിച്ച വിളവ് എന്നിവയെല്ലാം പരിശോധിച്ചാണ് വിജയികളെ നി൪ണയിച്ചത്.

March 05
12:53 2022

Write a Comment

Related News