SEED News

മാതൃഭൂമി സീഡ് വെബിനാർ സംഘടിപ്പിച്ചു

കോഴിക്കോട്: മാറിവരുന്ന സാഹചര്യമനുസരിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള പങ്ക് വളരെ വലുതാണെന്ന് ഡയറക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് പി. പ്രമോദ് അഭിപ്രായപ്പെട്ടു. ദേശീയ സുരക്ഷാദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ ജില്ലകളിൽനിന്നായി എണ്ണൂറോളം വിദ്യാർഥികൾ പങ്കെടുത്തു. അയ്യായിരത്തോളം സ്കൂളുകളിൽ പോസ്റ്റർപ്രദർശനവും സുരക്ഷാ പ്രതിജ്ഞയും എടുത്തു. അഗ്നിരക്ഷാസേന റിട്ട. സ്റ്റേഷൻ ഓഫീസർ പി. അജിത് കുമാർ ‘കുട്ടികളുടെ സുരക്ഷ’ എന്ന വിഷയത്തെ കുറിച്ച്‌ ക്ലാസ് നയിച്ചു. മാതൃഭൂമി സീനിയർ റീജണൽ മാനേജർ സി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു. മാതൃഭൂമി സേഫ്റ്റി ആൻഡ് സെക്യൂരിറ്റി മാനേജർ സെബാസ്റ്റ്യൻ തോമസ് സ്വാഗതവും സോഷ്യൽ ഇനീേഷ്യറ്റീവ്സ് എക്സിക്യുട്ടീവ് ബിജിഷ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

March 05
12:53 2022

Write a Comment

Related News