SEED News

ഹാൻഡ് വാഷ് നിർമ്മിച്ച് സീഡ് ക്ലബ് അംഗങ്ങൾ

തവിഞ്ഞാൽ : തവിഞ്ഞാൽ സെന്റ്.തോമസ് യു.പി സ്കൂൾ  നീണ്ട ഇടവേളയ്ക്കുശേഷം സ്കൂളിലെത്തിയ കുട്ടികളുടെ ആരോഗ്യ പരിപാലനം മുൻനിർത്തി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ഹാൻഡ് വാഷ് നിർമാണത്തിന് പരിശീലനം നൽകി.സീഡ് ക്ലബ്ബ് ലീഡർമാരായ ആൽബി പോൾ,ജോൺസി ബാബു,ജോയൽ മാനുവൽ,ആവണി ബാബു എന്നീ വിദ്യാർഥികൾക്ക് അധ്യാപകരായ ആഷാ അഗസ്റ്റിൻ , സിമി മാത്യു എന്നിവർ നേതൃത്വം നൽകി. ക്ലബ്ബിൽ അംഗങ്ങളായ മുഴുവൻ കുട്ടികൾക്കും ഹാൻഡ് വാഷ് സൗജന്യമായി വിതരണം ചെയ്തു.

March 17
12:53 2022

Write a Comment

Related News