പരിസര ശുചീകരണത്തിന്റെ ഭാഗമായി ബോട്ടിൽ ഹൗസ് സ്ഥാപിച്ചു:
മാനന്തവാടി സെന്റ് പാട്രിക് ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസര ശുചീകരണത്തിന്റെ ഭാഗമായി അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖ രിക്കുന്നതിനായി ബോട്ടിൽ ഹൗസ് സ്ഥാപിച്ചു. മാനന്തവാടി -തലശ്ശേരി റോഡ് ഓട്ടോ സ്റാൻഡിനരികിൽ, ബസ് സ്റ്റോപ്പിന് എതിർ വശത്തായി ബോട്ടിൽ ഹൗസ് സ്ഥാപിച്ച് സ്കൂൾ മാതൃകയായി. സാമൂഹിക പരിസ്ഥിതി പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്തുന്ന നിരവധി പ്രവർത്തനങ്ങൾ സെന്റ് പാട്രിക് ഹയർ സെക്കൻഡറി സ്കൂൾ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ബോട്ടിൽ ഹൗസ് സ്ഥാപിച്ചത്.ഈ പ്രവർത്തനത്തിന്റെ വിജയത്തിനായി പ്രിൻസിപ്പൽ ബ്രദർ സ്റ്റുവർട്ട് മീൽസ്, സീഡ് കോർഡിനേറ്റർമാരായ ഷീബ ഷാജി, ലിന്റാ ആന്റണി, സിന്ധു സുനിൽ എന്നിവർ നേതൃത്വം നൽകി.
Attachments area
March 17
12:53
2022