SEED News

യൂണിഫോം മാസ്കുകളുമായി സീഡ്*


വെണ്ണിയോട്: സ്കൂൾ പ്രവേശനോത്സവത്തിൻെറ ഭാഗമായി കൂട്ടുകാർക്ക് യൂണിഫോം മാസ്കുകൾ നൽകി എസ്.എ.എൽ.പി.സ്കൂൾ വെണ്ണിയോട് മാതൃഭൂമി സീഡ് പ്രവർത്തകർ. രക്ഷിതാക്കളുടെ സഹായത്തോടെയാണ് സീഡ് പ്രവർത്തകർ നവാഗതർക്ക് ആവശ്യമായ മാസ്കുകൾ തയ്യാറാക്കിയത്. സ്കൂൾ യൂണിഫോമിന് ചേരുന്ന നിറമുള്ള മാസ്കുകളാണ് തയ്യാറാക്കിയിരിക്കുന്നത്.സ്കൂൾ പ്രധാനാധ്യാപിക ദിവ്യ അഗസ്റ്റിൻ, സ്കൂൾ സീഡ് കോർഡിനേറ്റർ ശരത് റാം, അധ്യാപകരായ ജിൻസി മാത്യു, രേഷ്മ എം.ബി എന്നിവർ നേതൃത്വം നൽകി.

March 19
12:53 2022

Write a Comment

Related News