SEED News

മാതൃഭൂമിക്ക് ശതാബ്ദി ദിനാശംസകൾ നേർന്ന്‌ മുഹമ്മദൻ ഹൈസ്‌കൂൾ സീഡ് ക്ലബ്ബ്

ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്‌കൂൾ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബ് മാതൃഭൂമിക്ക് ജന്മദിനാശംസകൾ നേർന്നു. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസ്, ആലപ്പുഴ ഓഫീസുകളിലേക്കു 200 ആശംസാകാർഡുകളും അയച്ചു. അറിവിന്റെ വെളിച്ചത്തിലേക്കു നയിക്കുന്ന മാതൃഭൂമിക്ക് സമൂഹത്തിൽ വളരെയധികം മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും ഒരുപാട് വർഷങ്ങൾ നന്മയുടെ നറുമലരുകൾ വിതറിക്കൊണ്ട് മുന്നോട്ടുപോകാൻ മാതൃഭൂമിക്ക് സാധിക്കട്ടേയെന്നു സീഡ് അംഗങ്ങൾ ആശംസയായി അറിയിച്ചു. ഹെഡ്മാസ്റ്റർ ഡോ. കെ.ആർ. പ്രമോദ് ബാബു ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എം.ആർ. സലീന, ടി.കെ. അനി, ജെസ്റ്റിൻ ജെയിംസ്, ജീന, ദീപ്തി, ആനി കെ. ഡാനിയേൽ, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ എന്നിവർ സംസാരിച്ചു.

April 02
12:53 2022

Write a Comment

Related News