SEED News

കർഷകപ്രതിഭകൾക്ക് മാതൃഭൂമി സീഡിന്റെ ആദരം

തകഴി: സംസ്ഥാനസർക്കാരിന്റെ കർഷകപുരസ്കാരങ്ങൾക്ക് അർഹരായവരെ തകഴി ശിവങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ്‌ ആദരിച്ചു. വനദിനാചരണവും നടത്തി. 
മികച്ച ഗ്രൂപ്പ് ഫാമിങ് സമിതിക്കുള്ള മിത്രാനികേതൻ പത്മശ്രീ കെ. വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ പുരസ്കാരം നേടിയ തകഴി പോളേപ്പാടം നെല്ലുത്പാദകസമിതി, മികച്ച കൃഷി അസിസ്റ്റന്റായ തകഴി കൃഷിഭവനിലെ പ്രശാന്ത് എന്നിവരെയാണ് ആദരിച്ചത്.  പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എം.കെ. ഗീതാകുമാരി വനദിനസന്ദേശം നൽകി. അധ്യാപകരായ സുമ, അജിത്ത്, ശ്രീലക്ഷ്മി, സ്കൂൾ ലീഡർ അനന്യ അനിൽ, സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.  

April 02
12:53 2022

Write a Comment

Related News