SEED News

പച്ചക്കറിക്കൃഷി, ഔഷധത്തോട്ടം, ശലഭോദ്യാനം: മികവിന്റെ അംഗീകാരവുമായി ടൈനി ടോട്ട്സ്

ആലപ്പുഴ: പച്ചക്കറിത്തോട്ടങ്ങളും ഔഷധത്തോട്ടങ്ങളും മാത്രമല്ല, പൂമ്പാറ്റകൾക്കു പൂന്തോട്ടങ്ങളൊരുക്കിയുമാണ് ശ്രേഷ്ഠ ഹരിതവിദ്യാലയം പുരസ്കാരം തോണ്ടൻകുളങ്ങര ടൈനി ടോട്ട്സ് ജൂനിയർ സ്കൂൾ സ്വന്തമാക്കിയത്. ടൈനി എഫ്.എം.പ്രോഗ്രാം മുതൽ ബോധവത്കരണ പരിപാടികൾ വരെ നീളുന്നതായിരുന്നു പ്രവർത്തനം. 
പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈ വിതരണം, ലോക സൈക്കിൾ ദിനത്തിൽ സൈക്കിൾ യാത്രക്കാർക്ക് പ്രോത്സാഹനം, പ്രഥമ ശുശ്രൂഷ, പോഷകാഹാരം, മാലിന്യനിർമാർജനം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്, 
വാഴയിനങ്ങൾ കൈമാറലും വിത്തു വിതരണവും, നേത്രപരിശോധനാ ക്യാമ്പ്, മണ്ണു സർവേ ഓഫീസ് സന്ദർശനം, മണ്ണിനങ്ങൾ പരിശോധനയ്ക്കു നൽകൽ, പറവകൾക്കൊരു തണ്ണീർ തൊട്ടിൽ തുടങ്ങിയവ വേറിട്ടതായി.
പോസ്റ്റ്‌ഓഫീസ് സന്ദർശിച്ചു പ്രവർത്തനങ്ങൾ മനസ്സിലാക്കൽ (കത്ത് എഴുതൽ, സ്റ്റാമ്പ് ശേഖരണം), അങ്കണവാടി മുറ്റത്ത് ഫലവൃക്ഷത്തോട്ടം, പാതയോരത്ത് തുളസീവനം, പാതയോരത്ത് അപ് സൈക്കിൾ ഗാർഡൻ, എ.എസ്. കനാലിൽവീണ മരം നീക്കാൻ കളക്ടർക്കു നിവേദനം തുടങ്ങിയവയും കുട്ടികൾ ഏറ്റെടുത്തു.  മാമ്പഴ വിഭവങ്ങളുടെ പ്രദർശനം, മാവിൻതൈ നടൽ, ഓൺലൈൻ പഠന സഹായമായി കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം, മാസ്ക്, സാനിറ്റൈസർ, ലഘുലേഖ വിതരണം തുടങ്ങിയവും ഇവരുടെ പ്രവർത്തനങ്ങളിൽപ്പെടുന്നു. ലഹരിവിരുദ്ധ ദിനത്തിൽ കുട്ടികൾ കുടുംബത്തോടൊന്നിച്ചു പ്രതിജ്ഞയിൽ പങ്കുചേർന്നു. കുട്ടികൾ നിർമിച്ച കടലാസുസഞ്ചികൾ കടകളിൽ വിതരണം ചെയ്തു. 
സ്കൂൾ മാനേജ്‌മെന്റ്, പ്രിൻസിപ്പൽ ജയലക്ഷ്മി ഗിരീശൻ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ജെസ്സി ആന്റണി മറ്റ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
പുരസ്കാരം 
25,000 രൂപയും 
സർട്ടിഫിക്കറ്റും
മാതൃഭൂമി സീഡ്‌ ഫെഡറൽ ബാങ്കുമായി ചേർന്നു നടപ്പാക്കുന്ന പദ്ധതിയിൽ ജില്ലയിൽ ഒന്നാമതെത്തുന്ന വിദ്യാലയത്തിനാണ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം. 25,000 രൂപയും സർട്ടിഫിക്കറ്റും അടങ്ങിയതാണിത്. വിദ്യാഭ്യാസജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നുംസ്ഥാനങ്ങളിൽ എത്തിയ വിദ്യാലയങ്ങൾക്ക്‌ യഥാക്രമം 15,000, 10,000 5,000 രൂപയും സർട്ടിഫിക്കറ്റും നൽകും. വിദ്യാഭ്യാസജില്ലാതലത്തിൽ ഹരിതജ്യോതി പുരസ്കാരം നേടിയ വിദ്യാലയങ്ങൾക്കു പ്രശംസാപത്രവും ലഭിക്കും.
 എൽ.പി. വിഭാഗത്തിൽ ഹരിതമുകുളം പുരസ്കാരം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്ക് 5,000 രൂപയും പ്രോത്സാഹന സമ്മാനത്തിന്‌ അർഹരായവർക്ക് സർട്ടിഫിക്കറ്റും നൽകും. 
വിദ്യാഭ്യാസ ജില്ലാതലത്തിൽ മികച്ച സീഡ് അധ്യാപക കോ-ഓർഡിനേറ്റർക്ക് 5,000 രൂപയും സർട്ടിഫിക്കറ്റും നൽകി ആദരിക്കും. സീഡ് പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ മികവുകാട്ടിയ ജെം ഓഫ് സീഡിന് സർട്ടിഫിക്കറ്റ് ലഭിക്കും. 
ഏറ്റവും മികച്ച സീഡ് റിപ്പോർട്ടർക്ക് ബെസ്റ്റ് സീഡ് റിപ്പോർട്ടർ പുരസ്കാര പ്രശസ്തിപത്രം ലഭിക്കും.
മറ്റുപുരസ്കാരങ്ങൾ
ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ 
ഹരിതവിദ്യാലയം  പുരസ്കാരം
1) എസ്.ഡി.വി. ഗേൾസ് എച്ച്.എസ്., ആലപ്പുഴ
2) ജി.എച്ച്.എസ്.എസ്. വീയപുരം
3) ജി.എച്ച്.എസ്.എസ്. പറവൂർ
ഹരിതജ്യോതി പുരസ്കാരം
1) ജി.യു.പി.എസ്. വെള്ളംകുളങ്ങര
2) ജി.യു.പി.എസ്. കളർകോട്
3) യു.പി.എസ്. പുന്നപ്ര
4) ജി.യു.പി.എസ്. കാർത്തികപ്പള്ളി
മികച്ച അധ്യാപക 
കോ-ഓർഡിനേറ്റർ
 എ.എസ്. സിജി - ജി.എച്ച്.എസ്.എസ്. പറവൂർ
ജെം ഓഫ് സീഡ്
 ശ്രീലക്ഷ്മി മഹേഷ് - ജി.യു.പി.എസ്. കളർകോട്
മാവേലിക്കര വിദ്യാഭ്യാസ ജില്ല ഹരിതവിദ്യാലയം പുരസ്കാരം
1) ജി.എം.എച്ച്.എസ്. കൊല്ലകടവ്
2) വി.വി.എച്ച്.എസ്.എസ്. താമരക്കുളം
3) സി.ബി.എം. എച്ച്.എസ്.എസ്. നൂറനാട്
ഹരിതജ്യോതി പുരസ്കാരം
 1) വിശ്വഭാരതി മോഡൽ എച്ച്.എസ്. കൃഷ്ണപുരം
2) ജി.ജി.എച്ച്.എസ്.എസ്. മാവേലിക്കര
3) ജി.എച്ച്.എസ്. പയ്യനല്ലൂർ
4) ജി.യു.പി.എസ്. പേരിശ്ശേരി
മികച്ച അധ്യാപക 
കോ-ഓർഡിനേറ്റർ
ശാന്തി തോമസ് - വി.വി.എച്ച്.എസ്.എസ്. താമരക്കുളം
ജെം ഓഫ് സീഡ്
സി.എച്ച്. ശ്രീഗണേഷ് - വി.വി.എച്ച്.എസ്.എസ്. താമരക്കുളം
ചേർത്തല വിദ്യാഭ്യാസ ജില്ല 
ഹരിതവിദ്യാലയം പുരസ്കാരം
1) ഗവ.ഡി.വി.എച്ച്.എസ്.എസ്. ചാരമംഗലം
2) ജി.യു.പി.എസ്.ഉഴുവ
3) ജി.യു.പി.എസ്. തമ്പകച്ചുവട്
ഹരിതജ്യോതി 
പുരസ്കാരം
1) വി.എച്ച്.എസ്.എസ്. കണിച്ചുകുളങ്ങര
2) സെയ്ന്റ് മേരീസ് ഗേൾസ് എച്ച്.എസ്. ചേർത്തല
3) കെ.പി.മെമ്മോറിയൽ യു.പി.എസ്. മുഹമ്മ
4) എച്ച്.എഫ്.വി.പി.എസ്. കാട്ടൂർ
മികച്ച അധ്യാപക 
കോ-ഓർഡിനേറ്റർ
സിനി പൊന്നപ്പൻ - ഗവ.ഡി.വി.എച്ച്.എസ്.എസ്. ചാരമംഗലം
ജെം ഓഫ് സീഡ്
ദർശന ശശീന്ദ്രൻ - ജി.യു.പി.എസ്. തമ്പകച്ചുവട്
കുട്ടനാട് വിദ്യാഭ്യാസ  ജില്ല 
ഹരിതവിദ്യാലയം പുരസ്കാരം
(അർഹമായ റിപ്പോർട്ടുകൾ ലഭിച്ചില്ല)
ഹരിതജ്യോതി 
പുരസ്കാരം
 1) ടി.എസ്.എസ്. ജി.യു.പി.എസ്. തകഴി
2) എൽ.എം.എച്ച്.എസ്.എസ്. പച്ച
3) ജി.എച്ച്.എസ്. കുപ്പപ്പുറം
4) ബി.ബി.എം. എച്ച്.എസ്. വൈശ്യംഭാഗം
മികച്ച അധ്യാപക 
കോ-ഓർഡിനേറ്റർ
 ജീനാ കുഞ്ചെറിയ - എൽ.എം.എച്ച്.എസ്.എസ്. പച്ച
ജെം ഓഫ് സീഡ്
അതുല്യ പ്രമോദ് -  ജി.എച്ച്.എസ്. കുപ്പപ്പുറം
ഹരിതമുകുളം  (എൽ.പി. വിഭാഗം)
1) സെയ്ന്റ് മേരീസ് എൽ.പി.എസ്. ചാരുംമൂട്
2) ഗവ. ആസാദ് മെമ്മോറിയൽ എൽ.പി.എസ്. കായിപ്പുറം
ഹരിതമുകുളം 
പ്രശംസാപത്രം
1) സി.എം.എസ്. എൽ.പി.എസ്. കായിപ്പുറം
2) സി.എം.എസ്. എൽ.പി.എസ്. മുഹമ്മ
സീഡ് 
റിപ്പോർട്ടർ
ആദിൽ ഫൈസൽ- ടൈനി ടോട്ട്‌സ്‌ ജൂനിയർ സ്കൂൾ, തോണ്ടൻകുളങ്ങര. 

April 17
12:53 2022

Write a Comment