SEED News

സീഡ് ഹരിതവിദ്യാലയം പുരസ്കാരം: കൊല്ലക്കടവ് ഗവ. മുഹമ്മദൻസ് ഹൈസ്കൂൾ ഒന്നാമത്


കൊല്ലക്കടവ്: പ്രകൃതിയെ അടുത്തറിഞ്ഞും അനുഭവിച്ചും നന്മയുടെ പാതയിലൂടെ നടന്നുമാണു മാതൃഭൂമി സീഡ് പദ്ധതിയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഹരിതവിദ്യാലയം പുരസ്കാരം കൊല്ലക്കടവ് ഗവ. മുഹമ്മദൻസ് ഹൈസ്കൂൾ കരസ്ഥമാക്കിയത്. മികവുറ്റ പ്രവർത്തനങ്ങളാണ് കഴിഞ്ഞവർഷം സ്കൂളിലെ സീഡ് അംഗങ്ങൾ കാഴ്ചവെച്ചത്. വീട്ടിലെ കൃഷിയിടം മുതൽ പുതുമയുള്ള കൃഷിവരെ ഇവരൊരുക്കി. ഇഷ്ടമാകുന്ന ലഹരിയും നഷ്ടമാകുന്ന ജീവിതവും, വീടുകളിൽ ഊർജസംരക്ഷണം, ജീവിത ശൈലീരോഗങ്ങളിൽനിന്നു രക്ഷയ്ക്കായി യോഗ പരിശീലനം, പ്രഥമ ശുശ്രൂഷ പരിശീലനം, പകർച്ചവ്യാധി തടയാനുള്ള ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

April 17
12:53 2022

Write a Comment

Related News