SEED News

ഹരിതവിദ്യാലയം രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ്.വീയപുരത്തിന്


വീയപുരം: മലിനീകരണം തടയുക, ആറുകളെയും തോടുകളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ സംരക്ഷിത വനത്തിൽ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ച വീയപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ ഹരിതവിദ്യാലയം പുരസ്‌കാരം രണ്ടാംസ്ഥാനം. 
പരിസ്ഥിതിയെ നേരിട്ട് അറിയാനുള്ള പരിസ്ഥിതി ക്യാമ്പുകൾ സംഘടിപ്പിച്ചി‌രുന്നു. ഔഷധ സസ്യങ്ങളുടെ പ്രധാന്യം മനസ്സിലാക്കുന്നതിനായി ഔഷധ സസ്യഭക്ഷ്യമേളയും ഇവർ സംഘടിപ്പിച്ചിരുന്നു. 
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനത്തിൽ മാങ്കോസ്റ്റിൻ തൈ നട്ടു. ജൈവകൃഷി പ്രോത്സാഹിപ്പിച്ചും മാലിന്യങ്ങൾ തരംതിരിച്ചു സംസ്‌കരിച്ചും വേറിട്ട പ്രവർത്തനങ്ങൾ നടത്തി. ആരോഗ്യസുരക്ഷ, ഊർജസംരക്ഷണം, നിയമം, പ്രഥമശുശ്രൂഷ എന്നിവയെപ്പറ്റിയുള്ള ബോധവത്കരണ ക്ലാസുകൾ, ഓൺലൈൻ വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഓൺലൈൻ പഠനത്തിലെ സമ്മർദം ഒഴിവാക്കാനുള്ള വഴികൾ, വനമഹോത്സവവുമായി ബന്ധപ്പെട്ടുള്ള വെബിനാർ തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.

April 17
12:53 2022

Write a Comment

Related News