രണ്ടാം സ്ഥാനം ഉഴുവ ജി.യു.പി.എസിന്
തുറവൂർ: ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിച്ചും ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയും ശലഭോദ്യാനമുണ്ടാക്കിയും പ്രകൃതിയോടിണങ്ങി ജീവിക്കാൻ സമൂഹത്തെ പഠിപ്പിച്ച ഉഴുവ ജി.യു.പി.എസിനു ചേർത്തല വിദ്യാഭ്യാസജില്ലാ ഹരിതവിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പദ്ധതികൾക്ക് രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർണ സഹകരണമുണ്ടായി
രുന്നു.
ലൗ പ്ലാസ്റ്റിക് പദ്ധതിയിലൂടെ പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം, വൃക്ഷത്തൈ നടൽ, സൈക്കിൾ ക്ലബ്ബിന്റെ ഊർജസംരക്ഷണ ബോധവത്കണറാലി, പക്ഷിനിരീക്ഷണ ക്യാമ്പ്, സർവേ, ഫലവൃക്ഷത്തൈ നട്ടു പരിപാലിക്കൽ, പച്ചക്കറി വിത്തുവിതരണം, വീട്ടിലെ കൃഷി, വെബിനാർ, മഴക്കുഴി നിർമാണം, പേപ്പർ ബാഗ് നിർമാണം എന്നിവയും സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പാക്കിയിരുന്നു.
April 30
12:53
2022