‘അക്ഷരാർഥത്തിൽ പ്രകൃതി’
ആലപ്പുഴ: പ്രകൃതിസംരക്ഷണത്തിന്റെ പാഠങ്ങൾ കുട്ടികൾക്കു പകർന്നുനൽകി മാതൃഭൂമി സീഡ് 14-ാം വർഷത്തിലേക്കു പ്രവേശിക്കുന്നു. പുതിയ അധ്യയനവർഷത്തെ പ്രവർത്തനോദ്ഘാടനത്തിൽ സീഡ് അംഗങ്ങൾക്കു പങ്കെടുക്കാൻ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘അക്ഷരാർഥത്തിൽ പ്രകൃതി’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
മലയാള അക്ഷരങ്ങൾ ഉപയോഗിച്ചു പ്രകൃതിയോടുള്ള കടപ്പാട് വെളിപ്പെടുത്താനുള്ള അവസരമായാണ് പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്. എ ത്രീ വലുപ്പത്തിലുള്ള ചാർട്ട് പേപ്പറിൽ അക്ഷരവും പ്രകൃതിയും തമ്മിലുള്ള ബന്ധം വരയ്ക്കണം. ഇതിനായി എത്ര മലയാള അക്ഷരങ്ങൾ വേണമെങ്കിലും ഉപയോഗിക്കാം.
എണ്ണച്ചായം, ജലച്ചായം, ക്രയോൺസ്, പെൻസിൽ, മണ്ണ്, ഇലച്ചാർ തുടങ്ങിയവ ഉപയോഗിക്കാം. എൽ.കെ.ജി. മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കു പങ്കെടുക്കാം.
പൂർത്തിയാക്കിയ ചിത്രങ്ങൾ, പേര്, ക്ലാസ്, സ്കൂളിന്റെ പേര്, ജില്ല, ഫോൺനമ്പർ, ഇ-മെയിൽ വിലാസം എന്നിവയെഴുതി പാസ്‍പോർട്ട് ചിത്രമുണ്ടെങ്കിൽ അതുമൊട്ടിച്ച് 20-നു മുൻപ് അടുത്തുള്ള മാതൃഭൂമി ഓഫീസിലെത്തിക്കണം. ചിത്രങ്ങൾ മടക്കരുത്. ഫോൺ: 9495919720.
June 18
12:53
2022