SEED News

മാതൃഭൂമി സീഡ് സമ്മർക്യാമ്പിന് സമാപനം


ആലപ്പുഴ: കളിയും ചിരിയും പഠനവുമായി മാതൃഭൂമി സീഡും യോഗ്യ സ്പെക്ടക്കിളും ചേർന്നു സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ സമ്മർക്യാമ്പ് സമാപിച്ചു. മാതൃഭൂമിയുടെ തൂക്കുകുളത്തുള്ള പ്രസിലായിരുന്നു ക്യാമ്പ്. അക്ഷരങ്ങൾകൊണ്ടുള്ള ചിത്രരചനയുമായി തിങ്കളാഴ്ച കളിയരങ്ങ് ഡയറക്ടർ ചിക്കൂസ് ശിവൻ കുട്ടികൾക്ക് ഉല്ലാസംപകർന്നു.  മാതൃഭൂമിയുടെ ചരിത്രവും വളർച്ചയും സബ് എഡിറ്റർ ജി. വേണുഗോപാൽ വിശദീകരിച്ചു. യോഗ്യ സ്പെക്ടക്കിൾ മാനേജിങ് ഡയറക്ടർ ജോസി ജേക്കബ് യോഗ്യാവീട് കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി.
 മൂന്നുദിവസങ്ങളിലായി നടന്ന ക്യാമ്പ് ആവേശകരമായിരുന്നെന്നു കുട്ടികൾ പ്രതികരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ നാൽപ്പതോളം കുട്ടികളാണു പങ്കെടുത്തത്.
 മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജർ മനീഷ്‌കുമാർ, സ്പെഷ്യൽ കറസ്പോണ്ടന്റ് ജോസഫ് മാത്യു, ഡെപ്യൂട്ടി മാനേജർ മീഡിയാ സൊല്യൂഷൻസ് (പ്രിന്റ്) ബിജു പി. നായർ, ക്ലബ്ബ് എഫ്.എം. പ്രോഗ്രാം ഹെഡ് എസ്.ആർ. ശിഖ, തിരുവമ്പാടി യോഗ്യ സ്പെക്ടക്കിൾ മാനേജർ ടി.സി. ധനേഷ് തുടങ്ങിയവർ പങ്കെടുത്തു.  

June 18
12:53 2022

Write a Comment

Related News