SEED News

മാതൃഭൂമി സീഡ് 14-ാം വർഷത്തിലേക്ക്; ഉദ്ഘാടനം ഇന്ന്



കുട്ടികളുടെ 
ചിത്രപ്രദർശനത്തോടെ തുടങ്ങും
ആലപ്പുഴ: വിദ്യാർഥികളുടെ ചിത്രപ്രദർശനമൊരുക്കി മാതൃഭൂമി സീഡ് 14-ാം വർഷത്തെ പ്രവർത്തനം ശനിയാഴ്ചയാരംഭിക്കും. 650-ഓളം വിദ്യാർഥികൾ വരച്ച ചിത്രങ്ങളാണു പ്രദർശനത്തിനുണ്ടാകുക. ആലപ്പുഴ എസ്.ഡി.വി. സെന്റിനറിഹാളിൽ രാവിലെ 9.30-നു പി.പി. ചിത്തരഞ്ജൻ എം.എൽ.എ. സീഡ് പ്രവർത്തനോദ്ഘാടനം നിർവഹിക്കും. മാതൃഭൂമി യൂണിറ്റ് മാനേജർ മനീഷ്‌കുമാർ അധ്യക്ഷനാകും. ന്യൂസ് എഡിറ്റർ വി.വി. തമ്പാൻ സ്വാഗതം ആശംസിക്കും. 
ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ആലപ്പുഴ മേഖലാ തലവനുമായ കെ.പി. സാജൻ, ഡി.ഡി.ഇ. ഇൻ-ചാർജ് പി.ബി. കൃഷ്ണകുമാർ, സോഷ്യൽ ഫോറസ്ട്രി ഫോറസ്റ്റർ എം.എം. മധുസൂദനൻ, കൃഷിവകുപ്പ് െഡപ്യൂട്ടി ഡയറക്ടർ ബിജി ജോയ്, അസിസ്റ്റന്റ് ഡയറക്ടർ ജൂലി ലൂക്ക്, എസ്.ഡി.വി. സ്കൂളുകളുടെ മാനേജർ എസ്. രാമാനന്ദ്, എസ്.ഡി.വി. ഗേൾസ് സ്കൂൾ പ്രഥമാധ്യാപിക ആർ. ജയശ്രീ എന്നിവർ സംസാരിക്കും.
രാവിലെ 9.30 മുതൽ വൈകീട്ട് നാലുവരെയാണ് പ്രദർശനം. തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്കു സമ്മാനം നൽകും.

June 27
12:53 2022

Write a Comment

Related News