SEED News

മികച്ച പച്ചക്കറിക്കർഷകനു മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആദരം


കറ്റാനം: മികച്ച കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ കർഷകനെ കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ജീവന ക്ലബ്ബ്‌ അംഗങ്ങൾ പരിസ്ഥിതി ദിനത്തിൽ കൃഷിയിടത്തിലെത്തി ആദരിച്ചു. 2019-ലെ മികച്ച പച്ചക്കറിക്കർഷകനുള്ള അവാർഡ് ജേതാവ് രത്‌നാകരനെയാണ് ക്ലബ്ബ്‌ അംഗങ്ങളും അധ്യാപകരും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചത്. 
പുതുതലമുറക്കു കേട്ടുകേൾവി മാത്രമുള്ള ചില പച്ചക്കറിയിനങ്ങൾ അദ്ദേഹം കുട്ടികളെ പരിചയപ്പെടുത്തി. കർഷകനും കുട്ടികളും ചേർന്ന് മാവിൻതൈ കൃഷിയിടത്തിൽ നട്ടു. ഹെഡ്മിസ്ട്രസ് കെ.പി. മായ, മാനേജർ മായ ശ്രീകുമാർ, അഡ്മിനിസ്‌ട്രേറ്റർ സിറിൽ എസ്. മാത്യു, ഗംഗാറാം, പ്രസന്നൻ, സീഡ് കോ-ഓർഡിനേറ്റർ അനീഷ് അസീസ് തുടങ്ങിയവർ നേതൃത്വം നൽകി. 

June 27
12:53 2022

Write a Comment

Related News