SEED News

ചത്തിയറ വി.എച്ച്.എസ്.എസിൽ പച്ചക്കറിത്തോട്ടം തയ്യാറാക്കി

 
ചാരുംമൂട് : താമരക്കുളം കൃഷിഭവന്റെ ‘ഞങ്ങളും കൃഷിയിലേക്ക്‌’ പദ്ധതിയുമായി സഹകരിച്ച് ചത്തിയറ വി.എച്ച്.എസ്.എസിലെ സഞ്ജീവനി സീഡ് ക്ലബ് സ്കൂളിൽ പച്ചക്കറിത്തോട്ടം തയ്യാറാക്കി. കൃഷി ഓഫീസർ ദിവ്യശ്രീ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കു പച്ചക്കറിവിത്ത് വിതരണം നടത്തി. കൃഷി പരിപാലനം, കീടനിയന്ത്രണം, വളംനിർമാണം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി കൃഷിപാഠം പഠന ക്ലാസ് നടത്തി. പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ, പ്രഥമാധ്യാപിക എ.കെ. ബബിത, സീഡ് കോ-ഓർഡിനേറ്റർ ബീഗം കെ. രഹ്ന, ഷിജിന, സ്മിത, രാജേഷ് എന്നിവർ 
പ്രസംഗിച്ചു.   

June 27
12:53 2022

Write a Comment

Related News