SEED News

ലഹരിക്കെതിരേ ജഗ്രതാവലയം തീർത്ത് സീഡ് ക്ലബ്ബ്


ചേർത്തല: ലഹരിവിരുദ്ധ സന്ദേശം കുട്ടികളിലും സമൂഹത്തിലും എത്തിക്കാനായി ലഹരിക്കെതിരേ ജാഗ്രതാവലയം തീർത്ത് വിദ്യാർഥിനികൾ. ചേർത്തല സെയ്ന്റ് മേരീസ് ജി.എച്ച്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ലഹരിവിരുദ്ധപ്രതിജ്ഞയും സീഡ്‌ അംഗങ്ങളെടുത്തു. പ്രഥമാധ്യാപകൻ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ എൽസി ചെറിയാൻ ലഹരിവിരുദ്ധസന്ദേശം നൽകി.   

June 27
12:53 2022

Write a Comment

Related News