കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂൾ ‘നിറകതിർ’ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം
ചെങ്ങന്നൂർ: വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പരിസ്ഥിതിദിനമാഘോഷിച്ചു. കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂൾ ‘നിറകതിർ’ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനമാചരിച്ചു. സീഡ് ക്ലബ്ബ് അംഗങ്ങൾ ഗ്രോബാഗുകളിൽ തയ്യാറാക്കിയ നാട്ടുമാവ്, പ്ലാവ് ഇവയുടെ തൈകൾ സ്കൂളിനു സമീപത്തുള്ള വീടുകളിൽ വെച്ചുപിടിപ്പിച്ചുകൊണ്ടാണ് പരിസ്ഥിതിദിനചാരണത്തിനു തുടക്കംകുറിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ ഡോ. കെ.ആർ. പ്രമോദ് ബാബു, അധ്യാപകരായ എം.ആർ. സലീന, ജി. അരുൺ, സീഡ് ക്ലബ്ബ് കോ - ഓർഡിനേറ്റർ എച്ച്. അൻവർ എന്നിവർ നേതൃത്വം നൽകി.
June 27
12:53
2022