വി.വി.എച്ച്.എസ്.എസിൽ യോഗദിനാചരണം
ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിൽ സീഡ് ക്ലബ്ബ് അന്താരാഷ്ട്ര യോഗദിനമാചരിച്ചു. മാവേലിക്കര ജ്യോതിബാബു കുട്ടികൾക്ക് യോഗ പരിശീലനം നൽകി.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര യോഗദിനം ഡിജിറ്റൽ വാൻ സ്കൂളിലെത്തി പ്രദർശനം നടത്തി.
പി.ടി.എ. പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷനായി.
പ്രഥമാധ്യാപകൻ എ.എൻ. ശിവപ്രസാദ്, ഡെപ്യൂട്ടി എച്ച്.എം. സഫീന ബീവി., അധ്യാപകരായ റാഫി രാമനാഥ്, എസ്. അജിത് കുമാർ, സി.എസ്. ഹരികൃഷ്ണൻ, എ.എസ്. ആകർഷ്, വി. ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.
June 29
12:53
2022