വിശ്വഭാരതി ഹയർ സെക്കൻഡറി സ്കൂളിൽ വായന വാരാചരണം
കായംകുളം: കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വായന വാരാചരണം നടത്തി. മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ കണ്ണൻനായർ ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപിക ജെ. സുധാ തങ്കച്ചി അധ്യക്ഷയായി. സ്‌കൂൾ മാനേജർ കെ. ശ്രീകുമാർ, മഹേഷ് പുത്തില്ലം, ധനേഷ് രാജേന്ദ്രൻ, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ജിഷ്ണു ശോഭ, ഷംല ഹസീബ് എന്നിവർ പങ്കെടു
ത്തു.
June 29
12:53
2022