SEED News

പച്ചക്കറിക്കൃഷിയുമായി ഇ.സി.ഇ.കെ. സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ


തുറവൂർ: ഓണത്തിനുവേണ്ട പച്ചക്കറികൾ സ്കൂളിലും വീടുകളിലും ഉത്പാദിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ചമ്മനാട് ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ 1,000 വിത്തുകൾ പാകി. പച്ചമുളക്, വഴുതന, പയർ എന്നിവയുടെ വിത്തുകൾ മുളച്ചു തൈകളാകുമ്പോൾ അതിൽനിന്നു കുറച്ച് സ്കൂൾ വളപ്പിൽ നടും. ബാക്കി വിദ്യാർഥികൾക്കും അധ്യാപകർക്കും വീട്ടിലേക്കു നൽകും. 
എഴുപുന്ന പഞ്ചായത്ത് കാർഷിക കർമസേനയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. റിട്ട. അധ്യാപകൻ ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. കാർഷിക കർമസേന സെക്രട്ടറി ലിജ വിത്തും വളവും ട്രേയും നൽകി. പ്രഥമാധ്യാപിക ജി. വിജയശ്രീ, സീഡ് കോ-ഓർഡിനേറ്റർ സി.കെ. ബീന, എസ്. അശോക്, അനിൽ ബി. കുമാർ തുടങ്ങിയവർ പങ്കെടുത്തു. 

June 29
12:53 2022

Write a Comment

Related News