SEED News

ലഹരിവിരുദ്ധ റാലി നടത്തി


വീയപുരം: വീയപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബ്ബും സ്റ്റുഡന്റ് പോലീസ് കേഡറ്റും ചേർന്ന് ലഹരിവിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച പ്ലക്കാർഡുകളുമായിട്ടാണ് വീയപുരം ജങ്ഷനിൽ നിന്നാരംഭിച്ച റാലിയിൽ കുട്ടികൾ പങ്കെടുത്തത്. പ്രിൻസിപ്പൽ പി. ഗോപകുമാർ, പ്രഥമാധ്യാപിക ഡി. ഷൈനി, ആർ. ലതാകുമാരി, കെ.വി. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി

July 19
12:53 2022

Write a Comment